Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPI App

ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ പുറത്തിറക്കി ഗൂഗിൾപേ

മും​ബൈ: ജ​​ന​​പ്രി​​യ യു​​പി​​ഐ ആ​​പ്പ് ഗൂ​​ഗി​​ൾ​​പേ ആ​​ദ്യ​​മാ​​യി ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ആ​​ക്സി​​സ് ബാ​​ങ്കു​​മാ​​യും റു​​പേ നെ​​റ്റ്‌വർ​​ക്കു​​മാ​​യും സ​​ഹ​​ക​​രി​​ച്ചാ​​ണ് കോ-​​ബ്രാ​​ൻ​​ഡ​​ഡ് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. പേ​​യ്മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ഈ ​​കാ​​ർ​​ഡ് അ​​വ​​രു​​ടെ യു​​പി​​ഐ അ​​ക്കൗ​​ണ്ടു​​ക​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും.

വീസ, മാ​​സ്റ്റ​​ർ കാ​​ർ​​ഡ് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഗൂ​​ഗി​​ളി​​ന്‍റെ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് യു​​പി​​ഐ​​യു​​മാ​​യി ലി​​ങ്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. ഇ​​തു​​വ​​ഴി എ​​ല്ലാ​​വി​​ധ മ​​ർ​​ച്ച​​ന്‍റ്സ് പേ​​യ്മെ​​ന്‍റു​​ക​​ളും ചെ​​യ്യാം. റൂ​​പേ​​യും യു​​പി​​ഐ​​യും ന​​ട​​ത്തു​​ന്ന​​ത് നാ​​ഷ​​ണ​​ൽ പേ​​യ്മെ​​ന്‍റ്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ്.

കാ​​ഷ് ബാ​​ക്ക്, റി​​വാ​​ർ​​ഡ്സ് എ​​ന്നി​​വ​​യി​​ലും വ​​ലി​​യ മാ​​റ്റ​​മാ​​ണ് ഗൂ​​ഗി​​ൾ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ൽ കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. മ​​റ്റ് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് ഒ​​രു മാ​​സ​​ത്തി​​ന് ശേ​​ഷ​​മോ അ​​ല്ലെ​​ങ്കി​​ൽ അ​​ടു​​ത്ത ബി​​ല്ലിം​​ഗ് ഘ​​ട്ട​​ത്തി​​ലോ ആ​​കും. എ​​ന്നാ​​ൽ ഗൂ​​ഗി​​ൾ കാ​​ർ​​ഡി​​ൽ റി​​വാ​​ർ​​ഡ് പോ​​യി​​ന്‍റു​​ക​​ൾ തൊ​​ട്ട​​ടു​​ത്ത ഇ​​ട​​പാ​​ടി​​ൽ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നാ​​കും.

തി​​രി​​ച്ച​​ട​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നാ​​യാ​​സ​​ത​​യാ​​ണ് ഗൂ​​ഗി​​ൾ പേ ​​ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് പ്ര​​തി​​മാ​​സ ബി​​ൽ ഇ​​എം​​ഐ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 6/9 മാ​​സ കാ​​ല​​യ​​ള​​വു​​ക​​ളാ​​യി തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ സാ​​ധി​​ക്കും. പാ​​ർ​​ട്ണ​​ർ ആ​​പ്പ്/​​വെ​​ബ്സൈ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് പു​​റ​​മെ സ്കാ​​ൻ & യു​​പി​​ഐ പേ​​യ്മെ​​ന്‍റു​​ക​​ൾ​​ക്ക് അ​​ട​​ക്കം 1-1.5 ശ​​ത​​മാ​​നം കാ​​ഷ് ബാ​​ക്ക് ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്നു.

മ​​ത്സ​​രം മു​​റു​​കും

മ​​റ്റ് യു​​പി​​ഐ ആ​​പ്പു​​ക​​ളാ​​യ ഫോ​​ണ്‍​പേ​​യും പേ​​ടി​​എ​​മ്മും ഇ​​തി​​ന​​കംത​​ന്നെ യു​​പി​​ഐ​​യു​​മാ​​യി ലി​​ങ്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്ന റു​​പേ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്. ഫോ​​ണ്‍​പേ ജൂ​​ണി​​ൽ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കോ-​​ബ്രാ​​ൻ​​ഡ​​ഡ് റൂ​​പേ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​രു മാ​​സ​​ത്തി​​നു​​ശേ​​ഷം ഫോ​​ണ്‍​പേ എ​​സ്ബി​​ഐ കാ​​ർ​​ഡ്സു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു. ഇ​​തി​​ലൂ​​ടെ വീസ, റൂ​​പേ നെ​​റ്റ്‌വ​​ർ​​ക്കു​​ക​​ളി​​ൽ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്.

ഈ ​​മേ​​ഖ​​ല​​യി​​ൽ മു​​ന്പേ​​യു​​ള്ള ഫി​​ൻ​​ടെ​​ക് പ്ലാ​​റ്റ്ഫോ​​മാ​​ണ് പേ​​ടിഎം 2019​​ൽ പേ​​ടിഎം -​​സി​​റ്റ്ബാ​​ങ്ക് കോ​​ബ്രാ​​ൻ​​ഡ​​ഡ് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി. 2021ൽ ​​എ​​ച്ച്ഡി​​എ​​ഫ്സി, വൈ​​കാ​​തെ​​ത​​ന്നെ എ​​സ്ബി​​ഐ​​യെ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് ബാ​​ങ്കിം​​ഗ് പ​​ങ്കാ​​ളി​​യാ​​ക്കി.

മ​​റ്റ് യു​​പി​​ഐ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളാ​​യ ക്രെ​​ഡ്, സൂ​​പ്പ​​ർ.​​മ​​ണി എ​​ന്നി​​വ​​യി​​ലും യു​​പി​​ഐ​​യു​​മാ​​യി ലി​​ങ്ക് ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന കോ​​ബ്രാ​​ൻ​​ഡ​​ഡ് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​

Latest News

Corehub Up